ഗാനം : നീയാം സൂര്യൻ
ചിത്രം : കാമുകി
രചന : ബി കെ ഹരിനാരായണൻ
ആലാപനം : ദിവ്യ എസ് മേനോൻ ,ഗീതു,അഷിത,മേഘ
ആ………………………ആ…………….
ആ…………..ആ
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നൂ
പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ അകമേ അറികയായ്
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നൂ
അപരനു വരുതിയിലൊരു തണലായ്
പകലാകെ അലയുമ്പോൾ
അതിലൊരു സുഖമഴ നനയുകയായി
സമഭാവം നിറയേ….
കാണാ കണ്ണിൽ നേരായ് നീ….
ഞാനാം പൂവിൽ തേനായ് നീ…..
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നൂ
പലകുറി തുടിച്ചിടും അരികെ വരാൻ
അണയുമ്പോൾ അകലും നീ
തനിയെയെൻ ഉരുകുന്ന നിനവുകളിൽ
തിരിയായ് നീ തെളിയേ
നീറും ചൂടിൽ ഓരോ ചോടിൽ
നീയാം തീരം തേടി ഞാൻ
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നൂ
പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ അകമേ അറികയായ്
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ
സുൻ മേരെ സഖിയേ അവനൊന്നു മൊഴിയേ
മനസൊരു പുഴയായൊഴുകീ