ഗാനം : മൺകൂടിൽ
ചിത്രം : കുരുതി
രചന : റഫീക്ക് അഹമ്മദ്
ആലാപനം : ജേക്സ് ബിജോയ്, കേശവ് വിനോദ്
മൺകൂടിൽ എൻ ഓർമ്മപക്ഷി തേടുന്നൊരാകാശം
കണ്ണീരായ് പെയ്യുന്നൂ..
കാർമേഘം കൺ ചിമ്മി ചിമ്മി നോക്കുന്നു
വെൺതാരം എന്നെന്നും കേഴുന്നു
എന്റെ പുൽവായിൽ ആലോകം കാണാനായ്
ദാഹിച്ചേ നിൽപ്പൂ കാലം പോയ് നേരം പോയ്
അറിയാതൊരു നിമിഷാർത്ഥം കഥ മാറുന്നു
മിഴി നീരും നെടുവീർപ്പും ശ്രുതി ചേരുന്നു
വഴിയേറെ ചുമലേന്തി കനൽ താണ്ടുന്നു
ഇനിയെങ്ങാണിനിയെങ്ങാണഭയം തേടാൻ
കാടണിനീരും നാളവുമായ് രാവിനു കാവൽ തിരിയായ് ഞാൻ
വേനലിൽ മായും നീരോളം വരുമോ വീണ്ടും
കണ്ണിൻ മുന്നിൽ വരുമോ വീണ്ടും
ഉം………. ഉം……… ഉം…….. ഉം………
ദിനമോരോ നിനപോലെ ചിതറീടുന്നു
ഗതകാല സ്മൃതിയോരോ തിരയാകുന്നു
അലയാഴി നടുവിൽ ഞാൻ കനൽ തേടുന്നു
നിഴലായ് മറയുന്നോർ അവിടേയുണ്ടോ
ജീവിതവാതിലിതടയുമ്പോൾ വേറൊരു വാതിൽ തുറന്നിടുമോ
ആ മലർവാടിക കാണാനായ് വരവായ് ഞാനും
ഒരുനാൾ അവിടെ അണയാം ഞാനും
ഉം………. ഉം……… ഉം…….. ഉം………
മൺകൂടിൽ എൻ ഓർമ്മപക്ഷി തേടുന്നൊരാകാശം
കണ്ണീരായ് പെയ്യുന്നൂ..
കാർമേഘം കൺ ചിമ്മി ചിമ്മി നോക്കുന്നു
വെൺതാരം എന്നെന്നും കേഴുന്നു
Such an mesmerizing lyrics and superb composition. Love this one…