ഗാനം : ഹേമന്തമെൻ
ചിത്രം : കോഹിനൂർ
രചന : ബി കെ ഹരിനാരായണൻ
ആലാപനം : വിജയ് യേശുദാസ്
ആഹാഹാ ഹാ ഹാഹാഹാ
അഹ ആഹാഹാ ഹാഹാ ആ ആ
ലാ ലലാ ലലലാല ലാലാലാ ഉം..
ഹേമന്തമെൻ കൈക്കുമ്പിളിൽ
തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ
കിളി പാടുന്ന പാട്ടെന്റെ കാതിൽ..
കളിയോതുന്ന നിൻ വാക്കുപോലെ..
അതിലോലം.. അനുരാഗം തേൻമാരിയായ്………
നിന്റെ മൗനവും.. മൊഴിയിഴ തുന്നിയേകവേ..
എന്നുമീ വഴി.. കനവൊടു കാത്തിരുന്നു ഞാൻ..
എൻ നിമിഷങ്ങളാനന്ത ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ
എന്നും താരാട്ടാമോമൽ പൂവേ..
ആഹാഹാ ഹാ ഹാഹാഹാ
അഹ ആഹാഹാ ഹാഹാ ആ ആ
ലാ ലലാ ലലലാല ലാലാലാ ഉം..
ഹേമന്തമെൻ കൈക്കുമ്പിളിൽ
തൂവും നിലാപ്പൂവു നീ…..
സനിസ പമപ പമഗരിസരിനി
കണ്ണിലായിരം.. മെഴുതിരി മിന്നിടുന്നപോൽ
മെല്ലെ വന്നു നീ.. ചിരിമലരാദ്യമേകവേ..
നിൻ ശിശിരങ്ങളിഴപെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി..
മിന്നൽ കണ്‍ചിമ്മും താരം പോലെ
എന്നിൽ ചേരാമോ എന്നും കണ്ണേ ..
ഹേമന്തമെൻ കൈക്കുമ്പിളിൽ
തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ..
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കുപോലെ
അതിലോലം… അനുരാഗംതേൻമാരിയായ് ..