Malayalam Lyrics
ഷഹനായ് മൂളുന്നുണ്ടേ ആനന്ദരാവ്
കനവായ് തോന്നുന്നുണ്ടേ ഈ സൽക്കാരം
അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്
കൂടെ അവനും വന്നെത്തുന്നേ ചാരത്തായ്
പതിവായ് പതിയേ പൊതിയും മഞ്ഞായ്
ഇനിയെൻ ഇണയായ് നീയേ
കരളിൽ കുതിരും തേൻസത്തിൽ പാട്ടിൽ
ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണ് ദാ
മഴവില്ലോളം ഉയരും പന്തൽ അതിലീ നേരം
ആഘോഷിക്കാം ആടിപ്പാടാം
ഗസലിൻ മേളം ഇശലിൻ താളം
അസലായ് കൂടേ
പെട്ടിപ്പാട്ടും ദഫീൻ മുട്ടും
മെഹന്തി കയ്യെൻ കയ്യിൽ
മുറുകെ ചേരും മെല്ലെ
കുളിരും കാര്യങ്ങൾ ചൊല്ലാനുണ്ടേയ്
നിനക്കായ് ഖൽബിൽ പൂക്കും
പൂമുല്ലക്കൊമ്പിൽ കെട്ടും
കൂടേറാൻ നാണിക്കാനെന്താണ്
കസവിൻ തട്ടം നീക്കി
കവിളിൽ നുള്ളുന്നോനെ
വഴിയിൽ മാൻകുഞ്ഞാടീടും നേരം
മിഴിയിൽ മുത്തം നൽകാൻ
പൊൻതൂവൽ കൊണ്ടേ നിന്നേ
മൂടീടാം ആരാരും കാണാതെ
പറയാ മോഹങ്ങൾ തിരയാം
അതിലായാവോളം നനയാം
മയിലാഞ്ചി പെണ്ണായൊരു മണവാട്ടി പെണ്ണായ്
നിക്കാഹെത്തും നാളെണ്ണിയൊരുങ്ങാൻ
മഴവില്ലോളം ഉയരും പന്തൽ അതിനീലീ നേരം
ആഘോഷിക്കാം ആടിപ്പാടാം
ഗസലിൻ മേളം ഇശലിൻ താളം
അസലായ് കൂടേ
പെട്ടിപ്പാട്ടും ദഫീൻ മുട്ടും
ഷഹനായ് മൂളുന്നുണ്ടേ ആനന്ദരാവ്
കനവായ് തോന്നുന്നുണ്ടേ ഈ സൽക്കാരം
അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്
കൂടെ അവനും വന്നെത്തുന്നേ ചാരത്തായ്
പതിവായ് പതിയേ പൊതിയും മഞ്ഞായ്
ഇനിയെൻ ഇണയായ് നീയേ
കരളിൽ കുതിരും തേൻസത്തിൽ പാട്ടിൽ
ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണ് ദാ
മഴവില്ലോളം ഉയരും പന്തൽ അതിലീ നേരം
ആഘോഷിക്കാം ആടിപ്പാടാം
ഗസലിൻ മേളം ഇശലിൻ താളം
അസലായ് കൂടേ
പെട്ടിപ്പാട്ടും ദഫീൻ മുട്ടും
മഴവില്ലോളം ഉയരും പന്തൽ അതിലീ നേരം
ആഘോഷിക്കാം ആടിപ്പാടാം
ഗസലിൻ മേളം ഇശലിൻ താളം
അസലായ് കൂടേ
പെട്ടിപ്പാട്ടും ദഫീൻ മുട്ടും
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i