Picha vecha malayalam lyrics


Movie: puthiya mukham
                       Music : Deepak Dev
Vocals :  Sunita Menon,Shankar Mahadevan
Lyrics :Kaithapram
Year: 2009
Director: diphan
 

Malayalam Lyrics

പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെസ്വന്തമായ്

ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നുമേ (പിച്ചവെച്ച)

വീ..ടൊരുങ്ങി നാടൊരുങ്ങി കൽ‌പാത്തി തേ..രൊരുങ്ങി

പൊങ്കലുമായ് വന്നു പൌർണ്ണമി (വീടൊരുങ്ങി)

കയ്യിൽ കുപ്പിവളയുടെ മേ..ളം കാലിൽ പാദസ്വരത്തിന്റെ താ..ളം

അഴകാ..യ് നീ തുളു..മ്പുന്നു അരികിൽ ഹൃദയംകുളിരുന്നു (പിച്ചവെച്ച)

ന ന നാ.. നാ..നാ

നാ നാനാ നാനാ നാ,,,നാ

ധി ര നാ.. ധി ര നാ… നി ധ പ മ

രി മ രി മാ നി ധ സ നി ധ മ പാ

കോലമിട്ടു പൊൻപുലരി കോടമഞ്ഞിൻ താ..ഴ്വരയിൽ

മഞ്ഞലയിൽ മാഞ്ഞുപോ..യി നാം (കോലമിട്ടു)

ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്

മാറിൽ ചേരുന്നു മുത്തമിഴ് ചന്തം

മൃദുമൌ..നം മയങ്ങുന്നു അമൃതുംതേനും കലരുന്നു (പിച്ചവെച്ച)

Leave a Comment