Kuzhaloothum poonthennale song lyrics


Movie:bhramaram
                         Music : mohan Sithara
Vocals :  G Venugopal
Lyrics : Anil Panachooran
Year: 2009
Director: blessey
 

Malayalam Lyrics

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (കുഴലൂതും..)

കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ

മുറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ

ചിറകടി കേട്ടു തകധിമി പോലെ

മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ (കുഴലൂതും…)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ.. താനം

കരിമഷിയഴകൊരുക്കുന്ന കണ്ണിൽ.. ഓളം

ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം

താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ

ജാലകം, ചാരി നീ, ചാരെ വന്നു ചാരെ വന്നു

ലലല ..ലലാ…

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ .. താളം

പുതുമഴയുടെ മണം തന്നുവെന്നും.. ശ്വാസം

എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ‌കതിരേ

നീയെനിക്കു കുളിരേകുന്നു, അഗ്നിയാളും വീഥിയിൽ

പാതകം പൂക്കുമീ .. പാതയോരം.. പാതയോരം (കുഴലൂതും…)

Leave a Comment