Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
അമ്പിളിക്കല ചൂടും -Ambilikkala choodum lyrics – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

അമ്പിളിക്കല ചൂടും -Ambilikkala choodum lyrics

Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര Raaga: ധന്യാസികല്യാണവസന്തംകുന്തളവരാളി Film/album: രാജശില്പി

ഓം ഓം ഓം……
രാഗം : ധന്യാസി
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2)

പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്

വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ

അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
രാഗം : കല്യാണവസന്തം
ആദിവിഭാതശ്രീപോലെ മുന്നിലാരോ

ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം

പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ

മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി

കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ
രാഗം : കുന്തളവരാളി
കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2)

ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ

പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ

ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ

Ambilikala Choodum – Rajasilpi movi ( 1992 )

Leave a Comment