Music: എം എസ് വിശ്വനാഥൻLyricist: ശ്രീകുമാരൻ തമ്പിSinger: കെ എസ് ചിത്രFilm/album: ശബരിമലയിൽ തങ്കസൂര്യോദയം
ശക്തിവിനായക പാഹിമാം വര
സിദ്ധി വിനായക പാഹിമാം
ആദിമൂല ഗണനാഥ ഗജാനന
അംബികാതനയ ലംബോദര പാഹിമാം (ശക്തി..)
പ്രണവസ്വരൂപാ പ്രണാമം പ്രണാമം
പ്രപഞ്ചം നിൻ തുമ്പിക്കൈ തൻ കളിപ്പാട്ടം
കാലം നിൻ മൂഷികൻ
നീയതിൻ ചാലകൻ
നായകൻ നീയേ നാമവും നീയേ (ശക്തി..)
കരങ്ങളഞ്ചിനും പ്രണാമം പ്രണാമം
അവ പഞ്ചഭൂത പ്രതീകങ്ങളല്ലോ
വിഘ്നവും നിൻ കളി
നീ ചിദാനന്ദം
നീ പരബ്രഹ്മം (ശക്തി..)