മുക്കുറ്റിപ്പൂവിനും

Music: രാജാമണിLyricist: പി കെ ഗോപിSinger: കെ ജെ യേശുദാസ്Film/album: ശ്രുതിലയതരംഗിണി – ആൽബം

മുക്കുറ്റിപ്പൂവിനും ചിത്തിരത്തുമ്പിക്കും ഇന്നേ കല്യാണം 

ഇത്തിരി  മണ്ണിനും  ഇക്കിളിപ്പെണ്ണിനും ഇന്നേ പൊന്നോണം (2)

എന്തേ മുല്ലേ പൂക്കാത്തൂ… എന്തേ തുമ്പീ തുള്ളാത്തൂ     

പുത്തൻ കലങ്ങളിൽ പുത്തരി വെക്കണ മുത്തശ്ശീ ചൊല്ലാമോ  

(മുക്കുറ്റിപ്പൂവിനും )
വള്ളുവനാട്ടിലെ  പുള്ളോക്കുടങ്ങളിലുണ്ടോ പുന്നാരം 

കോലോത്തു നാട്ടിലെ പാണന്റെ വീണയിലുണ്ടോ പയ്യാരം (2) 

പൊലിവിളി  പെണ്ണാളേ…  മെതിയടി  മിണ്ടാതെ 

പൊലി പൊലി  പൊലിയോ  പൊലി  അറനിറയോ  

(മുക്കുറ്റിപ്പൂവിനും )
വേണാട്ടുനാട്ടിലെ  മേളപ്പദങ്ങളിലുണ്ടോ  തിത്തെയ്യം 

പൂരക്കളിയുടെ  താളക്കളങ്ങളിലുണ്ടോ തെയ്യാട്ടം  (2 )

പറയെട് തമ്പ്രാനേ.. മടിനിറ മാളോരേ 

നിറനിറ  നിറയോ  നിറ  മടിനിറയോ 

(മുക്കുറ്റിപ്പൂവിനും )