Music: ജെ എം രാജുLyricist: പൂവച്ചൽ ഖാദർSinger: കെ ജെ യേശുദാസ്Film/album: ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2)
മനോജ്ഞമാം കൌമാരം മറഞ്ഞുപോയകലെ
മനോഹരീ അതുപോലെ മറന്നു പോയ് നീയെന്നെ
മനോജ്ഞമാം കൌമാരം മറഞ്ഞുപോയകലെ
മനോഹരീ അതുപോലെ മറന്നു പോയ് നീയെന്നെ
പ്രശാന്തമാം നാള്‍ തന്നില്‍ പ്രസന്നയായ് നീയെന്നില്‍
പ്രശാന്തമാം നാള്‍ തന്നില്‍ പ്രസന്നയായ് നീയെന്നില്‍
കിനാവെഴും മിഴിയാലെ കുറിച്ചതാം കാവ്യങ്ങള്‍
പഠിച്ചു ഞാന്‍ കാണാതെ അഴകേ നീ അറിയാതെ
മനോജ്ഞമാം കൌമാരം മറഞ്ഞുപോയകലെ
പ്രസാദം നിന്‍ കരതാരില്‍ പ്രസൂനം നിന്‍ ചെഞ്ചുണ്ടില്‍
പ്രസാദം നിന്‍ കരതാരില്‍ പ്രസൂനം നിന്‍ ചെഞ്ചുണ്ടില്‍
പ്രഭാതമായ് നീയെന്റെ പ്രതീക്ഷയായ് വിടര്‍ന്നപ്പോള്‍
മറച്ചു നാം അന്യോന്യം ചിലതെല്ലാം മൊഴിയാതെ
മനോജ്ഞമാം കൌമാരം മറഞ്ഞുപോയകലെ
മനോഹരീ അതുപോലെ മറന്നു പോയ് നീയെന്നെ