തച്ചോളിക്കളരിക്ക് തങ്കവാള്

തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി
തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി
താലത്തില്‍ വെറ്റില താമരത്തളിര്‍വെറ്റില
താളത്തില്‍ ചോടുവച്ച് താലപ്പൊലി
മാലിലോ.. താലപ്പൊലി
തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി
ആ ..ആ ..ആ
അങ്കത്തിന്‍ കച്ചയവന്‍ നീക്കിവരും നേരത്ത്
ആ ..ആ
അങ്കത്തിന്‍ കച്ചയവന്‍ നീക്കിവരും നേരത്ത്
ആയിര തിരിയുഴിഞ്ഞ് താലപ്പൊലി
താലപ്പൊലി പൊലി താലപ്പൊലി
മുറിവിന്റെ മുദ്രയുള്ള വിരിമാറില്‍ ചാര്‍ത്തുവാന്‍
മുല്ലപ്പൂമാലയുമായി താലപ്പൊലി
താലപ്പൊലി താലപ്പൊലി
തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി
പൊന്‍‌കുടത്തില്‍ പൂക്കുല.. മുറ്റത്തെല്ലാം നാക്കില
ആ ..ആ
പൊന്‍‌കുടത്തില്‍ പൂക്കുല.. മുറ്റത്തെല്ലാം നാക്കില
നാക്കിലയില്‍ നാലുംവച്ചു താലപ്പൊലി..
താലപ്പൊലി മാലിലോ.. താലപ്പൊലി
കാത്ത് കാത്ത് കാത്തിരിക്കും പെണ്ണിന്റെ കണ്ണുകൊണ്ട്
കസ്തൂരിച്ചാറ് പൂശി താലപ്പൊലി
താലപ്പൊലി താലപ്പൊലി
തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി

Music: കെ രാഘവൻLyricist: പി ഭാസ്ക്കരൻSinger: കെ എസ് ചിത്രകോറസ്Film/album: കടത്തനാടൻ അമ്പാടി

4qm1unSxzN4

Leave a Comment