സാന്ദ്രമാം മൗനത്തിൻ

സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ

സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ

ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കീ

മറ്റൊരാത്മാവിന്‍ ആരുമറിയാത്ത

ദുഃഖമീമഞ്ചത്തില്‍ പൂക്കളായി

(സാന്ദ്രമാം…)
അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍

ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)

നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)

എങ്ങനെ ശാന്തമായ് നീയുറങ്ങും

(സാന്ദ്രമാം…)
വാടക വീടുമായ് ഏതു ജന്മാന്തര

വാസനാ ബന്ധങ്ങളെന്നോ (2)

ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)

എങ്ങനെ ശാന്തമായ് നീ മടങ്ങും 

(സാന്ദ്രമാം……)

Music: രവീന്ദ്രൻLyricist: ഒ എൻ വി കുറുപ്പ്Singer: കെ ജെ യേശുദാസ്Raaga: ശിവരഞ്ജിനിFilm/album: ലാൽസലാം

7ecas6xvF2I

Leave a Comment