Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
നൃത്യതി തൃത്യതി – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

നൃത്യതി തൃത്യതി

നൃത്യതി തൃത്യതി ജീവപ്രപഞ്ചം (2)

നൃത്യതി ഭാസുര ഭാവ പ്രപഞ്ചം

നൃത്യതി തൃത്യതി ജീവപ്രപഞ്ചം

സർഗ്ഗ സ്ഥിതി ലയ താള തരംഗിത

നിത്യ വിശാലതയിൽ (2) (നൃത്യതി…)
അഞ്ജലി മുകുളം വിടർന്നുലഞ്ഞൊരു

പൊൻ താമരയായീ (2)

ചഞ്ചല പദയുഗ ചാരുത ചമ്പക

തരുവിൻ തളിരായീ (2)

പ്രകൃതീ നിത്യ പ്രണയമയീ നിൻ

ഹൃദയം ചൊരിയും അമൃതം

കുയിലിൻ കളകൂജനമായ്  (നൃത്യതി…)
മധുകരമർമ്മരമുണർന്നുലഞ്ഞിടും

അശോകമഞ്ജരികൾ (2)

മഞ്ജുതരം നിൻ പദങ്ങൾ ചാർത്തിയ

പൊൻ നൂപുരമായീ (2)

പ്രകൃതീ സൗന്ദര്യവതീ നീയാം

അഭയം തിരയും പഥികൻ വരവായ്

ഹൃദയാഞ്ജലിയോടെ  (നൃത്യതി…)
———————————————————–

Music: വിദ്യാധരൻLyricist: ഒ എൻ വി കുറുപ്പ്Singer: എം ജി ശ്രീകുമാർRaaga: ഖരഹരപ്രിയFilm/album: രാധാമാധവം

Leave a Comment