നീൾമിഴിപ്പീലിയിൽ

നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍ നിന്നൂ ..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .. (നീള്‍മിഴിപ്പീലിയില്‍)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ ഞാനിരുന്നൂ.. (നീള്‍മിഴിപ്പീലിയില്‍)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ..
നാമറിയാതെ നാം കൈമാറിയില്ലെത്ര  മോഹങ്ങള്‍..നൊമ്പരങ്ങൾ.. (നീള്‍മിഴിപ്പീലിയില്‍)

Music: മോഹൻ സിത്താരLyricist: ഒ എൻ വി കുറുപ്പ്Singer: കെ ജെ യേശുദാസ്Raaga: മധ്യമാവതിFilm/album: വചനം

Neermizhipeeliyil | Vachanam | Malayalam Film Song HD

Leave a Comment