മൗനത്തിന് ചിറകില്‍ പറന്നുയര്‍ന്നും
മനസ്സിന്റെ തീരത്ത് കൂടണഞ്ഞും [മൗനത്തിന് ]
രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ (2)
രത്നങ്ങള്‍ തേടുന്ന വേള
പ്രണയികള്‍ രഹസ്യമായ് ചേരുന്ന വേള ഓ…
മൗനത്തിന് ചിറകില്‍ പറന്നുയര്‍ന്നും
പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം
തൂനിലാവുമ്മ വയ്ക്കുന്നൂ …ഓ.. [ പൂവിന്റെ ]
കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം (2)
കസ്തൂരിച്ചാറൊഴുകുന്നൂ….
മൗനത്തിന് ചിറകില്‍ പറന്നുയര്‍ന്നും…
രാവിന്റെ മാറില്‍ ആയിരം താരകള്‍
രാസകേളിയാടിടുന്നൂ … ഓ ..[ രാവിന്റെ ]
മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും (2)
അന്യോന്യമൊന്നു ചേരുന്നൂ….
മൗനത്തിന് ചിറകില്‍ പറന്നുയര്‍ന്നും…
Music: രവീന്ദ്രൻLyricist: ഗിരീഷ് പുത്തഞ്ചേരിSinger: കെ ജെ യേശുദാസ്Film/album: ബ്രഹ്മരക്ഷസ്സ്