MALAYALAM LYRICS COLLECTION DATABASE

ജയിലറകൾ തുറന്നു വരും

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം

ജയിലറകൾ തുറന്നു വരും ജനനായകരേ

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം

രണഭൂമിയിലേക്കു വരൂ വീണ്ടും

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം

ഒരു പിടിയരളിപൂക്കളുമായ്

അരുണപതാകയുമായ്

വരവേൽക്കുന്നൂ ഞങ്ങൾ

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
നട്ടുനനച്ചൊരു വാഴകുലച്ചതു

ജന്മിക്കായ് കാഴ്ചവയ്ക്കും മലയപ്പുലയന്മാർ

ആദ്യം കൊയ്യണമധികാരം

എന്നാർത്തുവിളിച്ചൊരു കോമന്മാർ

ആർത്തന്മാരവശന്മാരബലന്മാർ

അവരുടെ മോ‍ക്ഷം നമ്മുടെ ലക്ഷ്യം

അതിനായണിചേർന്നവരേ

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം
പൊന്നോണത്തിരുനാളിൽ

കുമ്പിൾക്കഞ്ഞിക്കായ്

കാത്തിരിക്കും കുടിലിന്നോമനകൾ

എങ്ങു വിശപ്പിൻ ചെന്തീയിൽ

ഈ കുഞ്ഞുവയറുകളെരിയുന്നൂ

അവിടുണ്ടോ സ്വാതന്ത്ര്യം സ്വാതന്ത്ര്യം

എവിടെ വിശപ്പിൽ നിന്നും

മോചനമവിടെപ്പുലരും സ്വാതന്ത്ര്യം

സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം
വയലാറിലെ വഴിയോരത്ത്

വെടിയുണ്ടകൾ മാറുതുളച്ചൊരു

തൈത്തെങ്ങും കൈവീശുന്നൂ

ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം

രക്തസാക്ഷിക്കുന്നുകൾ ചുറ്റി വലംവയ്ക്കും

കാറ്റും പാടുന്നൂ – ലാൽ‌സലാം ലാൽ‌സലാം ലാൽ‌സലാം

Music: രവീന്ദ്രൻLyricist: ഒ എൻ വി കുറുപ്പ്Singer: കെ ജെ യേശുദാസ്Film/album: ലാൽസലാം

Intro Song || Lal Salam

Leave a Comment