ഏതോ കൈകൾ മാറ്റുന്നു വർണ്ണങ്ങൾ മെല്ലെ
കാറ്റിൻ കൈയിലാടുന്നു നാളങ്ങൾ നീളെ
ആകാശം കണ്ടു നില്പൂ മാറുന്ന ഭാവങ്ങൾ
മണ്ണിൻ മാറിൽ ചേരും ഓളങ്ങൾ വേർപിരിയും നേരം (ഏതോ)
കാറും കോളും കൊണ്ടു നിൽക്കുന്നു
വാനിൻ ശോകം കണ്ണീരാകുന്നു
താനേ നീങ്ങുന്ന തോണിയിൽ
സ്വപ്നം വിൽക്കുന്ന ജീവികൾ
എന്നും വീഥികളിൽ എന്തോ തേടുന്നു – പിന്നെ
തീരം പൂകും മുൻപു തന്നെ തളർന്നു വീഴുന്നു – വീണ്ടും
പുത്തൻ മുകുളം പൂവായ് മാറുന്നു മണ്ണിൽ (ഏതോ)
മഞ്ഞും വെയിലും വന്നു പോകുന്നു
കേദാരങ്ങൾ ഹരിതമണിയുന്നു
കൂട്ടം തെറ്റിയ പറവകൾ
ഇരുളിൽ മുങ്ങും വനികയിൽ
തൂവൽക്കൂടുകൾ നെയ്യാൻ നോക്കുന്നു – ഉള്ളിൽ
മാറിമാറി ഓർമ്മകൾ വന്നു
നിഴൽ വിരിക്കുന്നു വീണ്ടും
പുത്തൻ മുകുളം പൂവായ് മാറുന്നു മണ്ണിൽ (ഏതോ)
Music: ജോൺസൺLyricist: പൂവച്ചൽ ഖാദർSinger: പി ജയചന്ദ്രൻFilm/album: രാജവാഴ്ച