Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര Raaga: ധന്യാസികല്യാണവസന്തംകുന്തളവരാളി Film/album: രാജശില്പി
ഓം ഓം ഓം……
രാഗം : ധന്യാസി
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2)
പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
രാഗം : കല്യാണവസന്തം
ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം
പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ
മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി
കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ
രാഗം : കുന്തളവരാളി
കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2)
ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ
ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ