കുണുക്കുപെണ്മണിയെ

Music: വിദ്യാസാഗർLyricist: ഗിരീഷ് പുത്തഞ്ചേരിSinger: എം ജി ശ്രീകുമാർകെ എസ് ചിത്രഇന്നസെന്റ്Film/album: മിസ്റ്റർ ബട്‌ലർ

കുണുക്കുപെണ്മണിയെ 

ഞുണുക്കു വിദ്യകളാല്‍

മാടപ്രാപിടപോലെ

കുരുക്കിലാക്കണം

തുടുത്ത പൂങ്കവിളില്‍

നനുത്തപൂഞ്ചിമിഴില്‍

മുത്താരം മുകിലാരം

മുത്തമേകണം

(കുണുക്കു…)
പിച്ചിയും തെച്ചിയും ചൂടി

കൊച്ചമ്മിണിപ്പെണ്ണ് വന്നാല്‍

തക്കിലികിക്കിളി കൂട്ടി

തക്കിടി കാട്ടേണം

(കുണുക്കു…)
മഷിയണിക്കണ്ണുകളില്‍

മലരണിച്ചുണ്ടുകളില്‍

കണിമയില്‍പ്പീലി തൊടും 

കവിത കണ്ടു ഞാന്‍

കിളിമൊഴികിന്നരിയായ്

ചിരിമണിച്ചുന്ദരിയായ്

കുനുകുനെ കുളിരണിയും 

ചിറകിലേറി ഞാന്‍

ആനന്ദക്കുമ്മികളും ആ..

അനുരാഗകൂത്തുകളും

ഇടനെഞ്ചില്‍ തുടികൊട്ടി

പാടുംനേരം

ഒരു പുലര്‍കാല പൂമഴയില്‍

നനുനനയാല്ലോ

(കുണുക്കു…)
മഴമുകില്‍ കൂന്തലിലെ 

മഞ്ഞണി തുളസികളില്‍

മണിവിരല്‍ത്തുമ്പൊഴിയാന്‍ 

കൂടെ പോരണം

അലഞൊറി ചേലകളും 

പവനും പണ്ടങ്ങളും

അടിമുടി ചൂടിച്ചു ഞാന്‍ 

അഴകില്‍ മൂടിടാം

പൂത്തുമ്പി പെണ്‍കൊടിയെ ഉംം

പൂവാലിപ്പൈങ്കിളിയേ

മണിമാരന്‍ വന്നപ്പോള്‍ 

എന്തിനു നാണം

ഈ പൂഞ്ചൊടിയില്‍ തളിരണിയും

പൂവണി നാണം

(കുണുക്കു…)

“Kunuku Penmaniye” – Mr.Butler Malayalam Movie Song | Dileep | Innocent | Ruchitha Prasad

Leave a Comment