Music: പീറ്റർ ചേരാനല്ലൂർLyricist: പീറ്റർ കെ ജോസഫ്Singer: ഗായത്രിFilm/album: ജീസസ്-ആൽബം
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നൂ
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനേ കാത്തീടുമ്പോലേ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നൂ ..(2)
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു ..(2)
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ ..(2)
(കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു…)
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതരായ് നീ വന്നു ..(2)
ഞാന്‍ ഉറങ്ങുന്ന നേരത്തിനെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ ..(2)
(കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു…)