കളകളം പാടുമരുവികളിൽ

Music: ബാലഭാസ്ക്കർLyricist: ഗിരീഷ് പുത്തഞ്ചേരിSinger: എം ജി ശ്രീകുമാർചിത്ര അയ്യർFilm/album: കോരപ്പൻ ദി ഗ്രേറ്റ്

കളകളം പാടുമരുവികളിൽ

കുളി കഴിഞ്ഞീറനുടുത്തൊരുങ്ങീ

നീ വരൂ എന്നോമൽക്കിളിമകളേ

വെണ്ണീലാപ്പൂന്തുടിയിൽ

വെള്ളിമഞ്ഞിൻ പൂഞ്ചിമിഴിൽ

പൂമുളന്തണ്ടിലൊരു പാട്ടും പാടി കൂട്ടിനു പോരാം  (കളകളം)

മാമരം വെഞ്ചാമരം വീശുമീ പൂവാടിയിൽ

നിന്നെത്തേടി ഞാൻ

കുങ്കുമം വെൺ‌ ചന്ദനം

നെറ്റിയിൽ ചാർത്തീടുവാൻ കൂടെ പ്പോരും ഞാൻ

കാട്ടിലെ മൈനയുമായ് സല്ലപിക്കും വേളകളിൽ

എന്തിനോ എൻ ഹൃദയം മാമയിലായി പീലികൾ നീർത്തീ  (കളകളം)

താരകം പൊൻമാല്യമായ്

മിന്നുമീ രാച്ചിപ്പിയിൽ നിന്നെക്കാത്തു ഞാൻ

തേൻകണം മുളനാഴിയിൽ 

ചോരുമീ യാമങ്ങളിൽ നിന്നിൽ ചേർന്നു ഞാൻ

ഉള്ളിലെ കൈവളകൾ കിക്കിലുങ്ങും യാമിനിയിൽ

എന്തിനോ എൻ ഹൃദയം പൂങ്കുയിലായീ ചിറകുകൾ വീശും  (കളകളം)

Leave a Comment