ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (D)

Music: രാജു സിംഗ്Lyricist: ഷിബു ചക്രവർത്തിSinger: സുജാത മോഹൻശ്രീനിവാസ്Film/album: സ്നേഹപൂർവ്വം അന്ന
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം….
 
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
പൂനിലാ… തോണി പോലും പ്രിയേ മറഞ്ഞുവോ…
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
 
ഡിസംബറിന്‍ ജനാലയില്‍ ശതാവരി പൂത്തനാളില്‍
ശശിലേഖ മുടികോതും ഈ രാവില്‍
കരിനീല മുകില്‍ കോതും രാവില്‍
നറും… നിലാവില്‍ വെറുതെ കിനാവു കണ്ടു…
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
 
കലണ്ടറിന്‍ കളങ്ങളില്‍ കിനാവുകള്‍ക്കാത്മശാന്തി 
കരളിന്‍റെ ഒരു പാതി നീ ചാരൂ 
പടിവാതില്‍ ഇരുപാതി ചാരൂ
കരിം…ചിരാതിന്‍ തിരിയും അണഞ്ഞുവല്ലോ
 
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
പൂനിലാ… തോണി പോലും പ്രിയേ മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം (4)
ഓര്‍മ്മയില്‍ ……

Leave a Comment