Music: എ ജെ ജോസഫ്Lyricist: കെ ജയകുമാർSinger: കെ എസ് ചിത്രFilm/album: എന്റെ കാണാക്കുയിൽ
ഒരേ സ്വരം ഒരേ നിറം
ഒരേ സ്വരം ഒരേ നിറം
ഒരു ശൂന്യ സന്ധ്യാംബരം ()
ഒരു മേഘവും വന്നൊരു നീർക്കണം പോലും
പെയ്യാത്തൊരേകാന്ത തീരം
കടൽ പെറ്റ പൂന്തിര പൂവിതറുമ്പോഴും
ജീവനിൽ മൗനം കൂടു കൂട്ടി ()
ചക്രവാകങ്ങളിൽ ഒരു നിത്യ നൊമ്പരം
മാത്രം അലിയാതെ നിന്നൂ
(ഒരേ സ്വരം…)
ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പൊഴും
കതിരു കാണാക്കിളി തപസ്സിരുന്നു ()
ഓർമ്മ തൻ ചില്ലയിൽ ഒരു ശ്യാമ പുഷ്പം
മാത്രം കൊഴിയാതെ നിന്നു
(ഒരേ സ്വരം…)