Music: ജി ദേവരാജൻLyricist: വയലാർ രാമവർമ്മSinger: ബി വസന്തFilm/album: കൂട്ടുകുടുംബം
മേലേമാനത്തെ നീലിപ്പുലയിക്ക്
മേലേമാനത്തെ നീലിപ്പുലയിക്ക്
മഴ പെയ്താൽ ചോരുന്ന വീട്
അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു
കനകം മേഞ്ഞൊരു നാലുകെട്ട്
(മേലേമാനത്തെ ..)
പുഞ്ചപ്പാടത്ത് പൊന്നുംവരമ്പത്ത്
പെണ്ണും ചെറുക്കനും കണ്ടൂ – ആദ്യമായ്
പെണ്ണും ചെറുക്കനും കണ്ടൂ
പെണ്ണിനു താമരപ്പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം
(മേലേമാനത്തെ ..)
വെട്ടാക്കുളമവൻ വെട്ടിച്ചൂ…
കെട്ടാപ്പുരയവൻ കെട്ടിച്ചൂ…
വിത്തു വിതച്ചാൽ മുളക്കാത്ത പാടം
വെള്ളിക്കലപ്പ കൊണ്ടുഴുതിട്ടൂ
(മേലേമാനത്തെ ..)
പൊക്കിൾ പൂ വരെ ഞാന്നു കിടക്കുന്ന
പുത്തൻ പവൻ മാല തീർത്തു – പെണ്ണിന്
പുത്തൻ പവൻ മാല തീർത്തു
അത്തം പത്തിനു പൊന്നോണം
അന്നു വെളുപ്പിനു കല്യാണം
(മേലേമാനത്തെ ..)