Music: രാജു സിംഗ്Lyricist: ഷിബു ചക്രവർത്തിSinger: ശ്രീനിവാസ്കെ എസ് ചിത്രFilm/album: സ്നേഹപൂർവ്വം അന്ന
മാലേയം മാറിലെഴും..
മാനത്തെ വെണ്‍മുകിലോ
ആരുനീയെന്‍ ഹൃദയകവാടം തേടിവന്ന രാജകുമാരി..
നീഹാരാര്‍ദ്രമാം ഈ നിലാവില്‍..
പാടുവാന്‍ ഈണമായ് നീ..
ആരുനീയെന്‍ ഹൃദയകവാടം തേടിവന്ന രാജകുമാരന്‍..
മാലേയം മാറിലെഴും…
മാനത്തെ വെണ്‍മുകില്‍ ഞാന്‍..
സായംസന്ധ്യതന്‍ പൊന്‍ദീപം മാഞ്ഞുവോ..
താരാജാലമേ പോരുമോ..
മാരി കൊണ്ടലിന്‍ തളിരോല കീറിയി-
ന്നോതാനുള്ളതും കോറി ഞാന്‍..
പേമാരി പെയ്തതും മാഞ്ഞുവോ..
പാതിരാ പൂവുപോലെ..
ആരുനീയെന്‍.. ഹൃദയകവാടം തേടിവന്ന രാജകുമാരി
മാലേയം മാറിലെഴും…
മാനത്തെ വെൺമുകിലോ..
മൂളും വണ്ടുകള്‍ മുറിവീഴ്ത്തും നെഞ്ചുമായ്..
ഈറത്തണ്ടുകള്‍ ആടിടും..
സ്നേഹം ചൊല്ലുകില്‍.. ഇന്നീറത്തണ്ടുപോല്‍
മിഴിനീ പാടിടും കാറ്റിലും..
നിരാലംബയാം പേടമാനെ.. പോരു നീ പോരുകൂടെ..
ആരുനീയെന്‍.. ഹൃദയകവാടം തേടിവന്ന രാജകുമാരന്‍