ആനന്ദ ഹേമന്ത സന്ധ്യേ

Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: പി ജയചന്ദ്രൻFilm/album: സ്വയംവരപ്പന്തൽ

നീയണയും കല്‍പ്പടവില്‍
പൂവും പനീരുമായി കാത്തിരിപ്പൂ (2)
ദൂരേ സന്ധ്യാതാരം സാക്ഷി
താഴേയീ പുത്തോണിയും
നീയെന്‍റെ ജീവന്‍റെ കൈവല്യം
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍
തീരമണഞ്ഞെൻ തോണിയിതാ
നീയണയാനെന്തേ വൈകുന്നു
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍
തീരമണഞ്ഞെൻ തോണിയിതാ
നീയണയാനെന്തേ വൈകുന്നു
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍
കാതരമാമീ ഹൃദയം
കാണിക്കയായിന്ന് സ്വീകരിക്കൂ (2)
സ്നേഹം നീട്ടും പൂജാപാത്രം
ദേവീ നീ കൈക്കൊള്ളുമോ
നീയൊരു മോഹത്തിന്‍ സാഫല്യം
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍
നീയണയും കല്‍പ്പടവില്‍
പൂവും പനീരുമായി കാത്തിരിപ്പൂ (2)
ദൂരേ സന്ധ്യാതാരം സാക്ഷി
താഴേയീ പുത്തോണിയും
നീയെന്‍റെ ജീവന്‍റെ കൈവല്യം
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍
തീരമണഞ്ഞെൻ തോണിയിതാ
നീയണയാനെന്തേ വൈകുന്നു
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍ സിന്ദൂരം
തൂവുകെന്‍ സ്വപ്നങ്ങളില്‍

hL0onqFyu-4

Leave a Comment