ആനന്ദ ഹേമന്ത (f)

Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: പി ജയചന്ദ്രൻകെ എസ് ചിത്രFilm/album: സ്വയംവരപ്പന്തൽ
ആനന്ദഹേമന്ത സന്ധ്യേ നിൻ സിന്ദൂരം
തൂവുകെൻ സ്വപ്നങ്ങളിൽ
തീരമണഞ്ഞെൻ തോണിയിതാ
നീയണായാനെന്തേ വൈകുന്നൂ
കാതരമാമീഹൃദയം
കാണിക്കയായിന്നു സ്വീകരിക്കൂ
സ്നേഹം നീട്ടും പൂജാപാത്രം
ദേവാ നീ കൈക്കൊള്ളുമോ
നീയൊരു മോഹത്തിൻ സാഫല്യം
നീയണയും കൽ‌പ്പടവിൽ
പൂവും പനീരുമായ് കാത്തിരിപ്പൂ
ദൂരെ സന്ധ്യാതാരം സാക്ഷി
താഴെയീ പൂത്തോണിയും
നീയെന്റെ ജീവന്റെ കൈവല്യം

nJ8QJpe2z9U

Leave a Comment