Movie | Malaikottai Vaaliban |
Song | Madabhara Mizhiyoram |
Music | Prashant Pillai |
Lyrics | PS Rafeeque |
Singer | Preeti Pillai |
മദഭരമിഴിയോരം വസന്തത്തിൻ കാലം
മദഭരമിഴിയോരം വസന്തത്തിൻ കാലം
പാട്ടിനാൽ തുറന്നു നീ രാത്രിതൻ ജനാലകൾ
മദഭരമിഴിയോരം വസന്തത്തിൻ കാലം
പൂവിൻ നിറം വാർന്നെൻ ഉള്ളം തുള്ളീ മെല്ലെ മെല്ലെ
ദീപം തൊടാനായും രാവിൻ നീലശലഭം
ഓർമ്മതൻ കടലിൽ മുങ്ങുമെൻ മനസ്സേ
വരൂ ഈ രാത്രി കണ്ടുപോകുമാർദ്ര ചന്ദ്രനെ തൊടാം
മദഭരമിഴിയോരം വസന്തത്തിൻ കാലം
പാട്ടിനാൽ തുറന്നു നീ
മദഭരമിഴിയോരം വസന്തത്തിൻ കാലം
പാത നീളെ പൂമരങ്ങൾ കാത്തു നില്പൂ നിന്നെ
പാടുവാൻ തുടങ്ങി മെല്ലെ മാഘമാസക്കിളികൾ
നീ വരുന്ന നേരം കാർനിറങ്ങൾ മാഞ്ഞൂ
നെഞ്ചിനുള്ളിലെഴുതൂ ഇതാ ഇതാ ഈ കവിത
മദഭരമിഴിയോരം വസന്തത്തിൻ കാലം
മദഭരമിഴിയോരം വസന്തത്തിൻ കാലം
പാട്ടിനാൽ തുറന്നു നീ രാത്രിതൻ ജനാലകൾ
മദഭരമിഴിയോരം വസന്തത്തിൻ കാലം
ഉം … വസന്തത്തിൻ കാലം
ഉം … ഉം …