Thee Manalil Lyrics

MovieRaastha
SongThee Manalil
MusicAvin Mohan Sithara
LyricsAnwar Ali
SingerSooraj Santhosh

തീ മണലിൽ നീർ തിരയും
നാം… വരൾനിലവിളികൾ
ഈ മരുവിൽ മരീചികയിൽ
നാം സ്ഥലജലഭ്രമികൾ
നേരം മിന്നൽ തൂവലുകൾ
ഓരോന്നോരോന്നൂർന്നെറിയേ
ഞാനും നീയും തേടുവതീ
നേരത്തിൻ പടുചിറകടിയോ
എങ്ങും ഇരുളുമ്പോഴുമൊലോലച്ചൂട്ടിൻ
വെട്ടച്ചിരി പോലെ ചിലതില്ലേ… ഏ…
സർവ്വം തകരുമ്പോഴുമൊരോർമ്മത്തെല്ലിൻ
പൊള്ളും തൊടലായി ചിലതാ… ളി… ല്ലേ…

എങ്ങും ഇരുളുമ്പോഴുമൊലോലച്ചൂട്ടിൻ
വെട്ടച്ചിരി പോലെ ചിലതില്ലേ… ഏ…
സർവ്വം തകരുമ്പോഴുമൊരോർമ്മത്തെല്ലിൻ
പൊള്ളും തൊടലായി ചിലതാ… ളി… ല്ലേ…

ഉണരുക തരി മണലേ നീ
തുഴയുക മരുനന തേടി

തീ മണലിൽ നീർ തിരയും
തീ മണലിൽ നീർ തിരയും
നാം… വരൾനിലവിളികൾ
ഈ മരുവിൽ മരീചികയിൽ
നാം സ്ഥലജലഭ്രമികൾ
നേരം മിന്നൽ തൂവലുകൾ
ഓരോന്നോരോന്നൂർന്നെറിയേ
ഞാനും നീയും തേടുവതീ
നേരത്തിൻ പടുചിറകടിയോ
എങ്ങും ഇരുളുമ്പോഴുമൊലോലച്ചൂട്ടിൻ
വെട്ടച്ചിരി പോലെ ചിലതുണ്ടേ … ഏ…

സർവ്വം തകരുമ്പോഴുമൊരോർമ്മത്തെല്ലിൻ
പൊള്ളും തൊടലായി ചിലതാ… ളി… ല്ലേ…

Leave a Comment