ദേവീ നീയേ | Devi Neeye Lyrics

MovieThankam
SongDevi Neeye
MusicBijibal
LyricsAnwar Ali
SingerNajim Arshad

ദേവീ നീയേ
ധനലക്ഷ്മീ നീയേ
ഈരേഴുലകും
ക്ഷേമമരുളുമംബേ
മർത്ത്യൻ ഞാനേ
തവ ഭൃത്യൻ ഞാനേ
നീയേ കനിവൂ
ജീവനാംശമംബേ
അഷ്ടൈശ്വര്യേ
സർവ്വം നീ…യേ
നീ സരസ്വതി നീ രുധിരാളി
നീയില്ലാത്തിഹ ലോകം ശോകം

പല സുഖദുഃഖ പലാശികൾ പടരുമൊ-
രാത്മവനാന്തവസന്തഋതോ
പലവഴി ഭാഗ്യാന്വേഷകർ നിസ്വരു
മെത്തിന പൊത്തിലെഴും നിധിയേ

പാഥേയം പാതയും
ദേവി നീ… യേ….
നീയേ മൂധേവീയും
ശ്രീദേവീ

ധനധാന്യ ധൈര്യാദി
നാനാരൂ…. പേ…
പാലാഴിയിലെ ജലജേ

നീ വസിച്ചിടുമെല്ലാ
കോവിലും കരുതീടും
ധൂർത്താൽ തീർക്കാ – 
നാകാത്തങ്ക-
പ്പാരാവാ…രങ്ങൾ…

മലിനജഡാകരമാകിയ നഗര
ഞരമ്പിലെ സ്വപ്നസരോവരമേ
പുനരുജ്ജീവിതഗ്രാമീണതയേ,
പുണരുക, ലക്ഷ്മി മഹാലക്ഷ്മീ.

ദേവീ നീയേ
ധനലക്ഷ്മീ നീയേ
ഈരേഴുലകും
ക്ഷേമമരുളുമംബേ
മർത്ത്യൻ ഞാനേ
തവ ഭൃത്യൻ ഞാനേ
നീയേ കനിവൂ
ജീവനാംശമംബേ

അഷ്ടൈശ്വര്യേ
സർവ്വം നീ…യേ
നീയേ സരസ്വതി നീ രുധിരാളി
നീയില്ലാത്തിഹ ലോകം ശോകം

പല സുഖദുഃഖ പലാശികൾ പടരുമൊ-
രാത്മവനാന്തവസന്തഋതോ
പലവഴി ഭാഗ്യാന്വേഷകർ നിസ്വരു
മെത്തിന പൊത്തിലെഴും നിധിയേ
മലിനജഡാകരമാകിയ നഗര
ഞരമ്പിലെ സ്വപ്നസരോവരമേ
പുനരുജ്ജീവിതഗ്രാമീണതയേ,
പുണരുക, ലക്ഷ്മി മഹാലക്ഷ്മീ.

Leave a Comment