Movie | Pulimada |
Song | Neela Vaanile |
Music | Ishaan Dev |
Lyrics | Dr. Thaara Jeyashankar |
Singer | Pradeep Kumar |
നീലവാനിലെ മേഘമായവൾ
കുളിർമഴയായ് പൊഴിയാൻ
ഈ മിഴാവിലെ താളമായവൾ
അകതളിരിൽ നിറയാൻ
ഇരുളാർന്ന രാവതിൽ മിഴിവാർന്ന പൂവുടൽ
ഒളിവേകി നിറമോടെ വരുമോ ഇനി
അഴകേ … അലിയും നിലവേ … സഖിയേ …
ഇനിയീ ജന്മം നീയാണെൻ ഉയിരേ …
ആ … ആ …
അന്തിവെയിൽ ചേലിൽ നീ വന്ന നേരം
ചമ്പനീർപ്പൂവോ കൊതിച്ചതല്ലേ
മിന്നുകെട്ടുവാനെൻ ഉള്ളിലുള്ള മോഹം
മിക്ഴികളിലാകേ തെളിഞ്ഞതല്ലേ
തൂമഴനിലാവിൻ പുടവ ചാർത്തീ
അരികിലായ് ചേർന്നു നിന്നൂ
എൻ കനവിൽ,ഊറും കവിതയായീ നീ
നിനവേകുമെൻ ഇടവഴിയിൽ
നിനക്കേകുവാൻ ചിരിമലരായ്
ഇനിയീ മൗനം തോരാത്ത മൊഴിയേ
ആ … ആ …