Movie | Nadhikalil Sundari Yamuna |
Song | Janalinarike |
Music | Arun Muraleedharan |
Lyrics | B K Harinarayanan |
Singer | Arun Muraleedharan |
ആ … ആ …
ജനലിനരികേ ചേരൂ വെൺ വെയിലേ
മധുരമൊഴിയായ് പാടൂ … പതിയേ …
കനവിനിതളേ … വാ … വാ …എൻ തുണയായ്
ചിറകു പകരൂ എന്നിൽ ഉയരാൻ
കതിരുപാടം പൂക്കും ദൂരേ ചെരുവിൽ
തൂവൽ ചേരും ചേലിൽ ഓരോ കുരുവികൾ
താനേ ചേരുമോ അകതാരിൻ താളമായ്
കളകളമിളകണ ചിരിയുടെ വളയൊട് ആരോ …
പുലരൊളി നിറമിടുമിരുമണിമിഴിയൊട് ആരോ …
നാളെ ഇരുകാൽപ്പടങ്ങൾ ഇവിടൂന്നീ നീങ്ങുവാ – നെൻ
കൂടേ തോളു തന്നു നിഴലായേ വേണമേ നീ
അരുവിപോൽ നേർത്ത സ്നേഹമേ
അണിവിരൽ ചേർത്തു ചാരേ
വെയിലിലും വാടിടാതെയീ മഴയിലും മാഞ്ഞിടാതേ
കൺപീലിത്തുമ്പിൽ നീർത്തിരികളായ്
ഓരോ രാവിൻ കൂരിരുളിലും വേണം
നീയെൻ തെളിമയായ്
ആ … ആ …. ആ …
ജനലിനരികേ ചേരൂ വെൺ വെയിലേ
മധുരമൊഴിയായ് പാടൂ … പതിയേ …
കനവിനിതളേ … വാ … വാ …എൻ തുണയായ്
ചിറകു പകരൂ എന്നിൽ ഉയരാൻ