Movie | Qurbani |
Song | Kanmani Nee |
Music | Afzal Yusuff |
Lyrics | Ajeesh Dasan |
Singer | Shreya Ghoshal |
കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻ തണലിൽ
ആടും ഊഞ്ഞാലിൽ
ചെറുദൂരം തനിയെ
നീ പോകും നേരം
നിഴലായി ഞാൻ അരികെ
നീ കാണാതെന്നും
ഒരു തൂവൽ ചിറകായി
ഈ ‘അമ്മ അടുത്തില്ലേ
കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻ തണലിൽ
ആടും ഊഞ്ഞാലിൽ
ഓ… തുമ്പി പോലെ വാനം
ഉമ്മ തന്ന നേരം
കണ്ണിലുള്ള ലോകം
നന്മ ചൊല്ലി നിന്നു
കഥ പറയാൻ ഇതിലേ വരവായ്
മടിയിലൊരോമൽ കാറ്റായ് നീ
ഇളം പീലിക്കുരുന്നേ ഈ ‘അമ്മ അടുത്തില്ലേ
കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻ തണലിൽ
ആടും ഊഞ്ഞാലിൽ
ചില്ലിയിളം കൊമ്പിൽ
ചല്ല ചെറു കൂട്ടിൽ
കല്ലെറിഞ്ഞ നേരം
തല്ലു കൊണ്ടെ നീയേ
ചിതറുമൊരോമൽ കിളിയായ് നീയേ
ഉയിരിൻ നോവിൻ കൂട്ടായി എന്നും
കുറുമ്മോടൊന്നണയേ ഈ ‘അമ്മ അടുത്തില്ലെ
കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻ തണലിൽ
ആടും ഊഞ്ഞാലിൽ
ചെറുദൂരം തനിയെ
നീ പോകും നേരം
നിഴലായി ഞാൻ അരികെ
നീ കാണാതെന്നും
ഒരു തൂവൽ ചിറകായി
ഈ ‘അമ്മ അടുത്തില്ലേ