Movie | Praavu |
Song | Anthikkallu Pole |
Music | Bijibal |
Lyrics | BK Harinarayanan |
Singer | Jaison J Nair, K R Sudheer, Antony Michael, Bijibal |
അന്തിക്കള്ള് പോലെ കിളിപാറും ഉശിരുള്ളോള്.. അന്നുകണ്ടോരോമൽപ്പെണ്ണാള്..
കണ്ടനാള് തൊട്ടേ കരൾ ചെത്തി
മിഴി കൊണ്ടോള്..മുന്തിരിക്കള്ളായ്യെന്നുള്ള്..
ഒത്ത പനങ്കുല പോലെ
മുട്ടിൽ മുട്ടും ചുരുൾ മുടിയാ..
ചക്കരക്കള്ളിന്റ തേനൊലിയ്ക്കും
മുത്തുമലർ മൊഴിയാ….ഹേ..കെട്ടെറെങ്ങാതെന്നെ, ഇപ്പോഴും മണ്ണില് വട്ടം കറക്കുന്നോള്..
ഒത്തിരി ചേലുള്ളോള്…
പൂങ്കുല തണ്ടിന്റ ചെണ്ടിൽ..
വിട്ടിലിൻ തുമ്പൊന്ന് കൊണ്ടേ
തോരാ പ്രേമം പോലെ വീഴും നീര്..
നല്ലിളം ചൂരുള്ള നീരാ..
മൺകുടമാകെ നിറഞ്ഞെ…
തുള്ളി പോകാതെന്നും കാക്കണ ഞാനും..
ഓരോരോ നേരത്തും എന്നെ നിറയ്ക്കുന്നോള്..
കള്ളിനും കള്ളായെന്റെയുള്ളില്…
എള്ളിൻ നിറമുള്ളോള്..ആ ഒത്തിരി ചേലുള്ളോള്…
(അന്തിക്കള്ള് പോലെ)
നീ പതഞ്ഞാലെ നിന്തിനാണെ
പൂനിലാവിത്തിരി വേറെ..
ഏതോ പാട്ടിൻ ശീലായ് മാറും രാവ്.
നീ മൊഴിഞ്ഞാലെന്തിനാണെ…
തേൻ കലമൊന്നതു വേറെ..
തുമ്പം മായും ഇമ്പം കൂടുകയല്ലേ
നീയായെൻ മോഹത്തെ മാറ്റി മറിയ്ക്കുന്നോള്..
അമ്പിളി പുഞ്ചിരി തന്നെന്റെ കുമ്പിളിലൻമ്പ്..
നിറയ്ക്കുന്നോള്..ഒത്തിരി ചേലുള്ളോളെ…
.