Music: സുരേഷ് പീറ്റേഴ്സ്Lyricist: എസ് രമേശൻ നായർSinger: സ്വർണ്ണലതമനോRaaga: പീലുFilm/album: ഇൻഡിപ്പെൻഡൻസ്
നന്ദലാല ഹേ നന്ദലാല
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലു നിന്റെ വർണമാല
രാധയ്ക്ക് കാതുകളിൽ രാഗമാല
(നന്ദലാല ഹേ നന്ദലാല..)
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ വേറെ മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
(നന്ദലാല ഹേ നന്ദലാല..)
കാർമേഘം സ്വന്തം കായാമ്പൂ ചന്തം
കാതോരം കാതറിഞ്ഞു കണ്ടറിഞ്ഞു മിന്നറിഞ്ഞു
മൂക്കുളം വിരിഞ്ഞ കണ്ണനല്ലേ
രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
പൂനിലാവു തീർത്ത കള്ളനല്ലേ
ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ വേറെ മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
(നന്ദലാല ഹേ നന്ദലാല..)
കാളിന്ദീതീരം ചായുന്നു നേരം
രാവെല്ലം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു
രാധയെപ്പുണർന്ന കള്ളനല്ലേ
പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
പാതിമെയ് പകുത്ത കള്ളനല്ലേ
കണ്ണാ പീലി മേച്ചു ഗോപി തൊട്ടു
കുന്തെടുത്തു കുട നിവർത്തു വാ
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ വേറെ മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
(നന്ദലാല ഹേ നന്ദലാല..)