വിവാഹനാളിൽ പൂവണിപ്പന്തൽMusic: എം ബി ശ്രീനിവാസൻ
Lyricist: യൂസഫലി കേച്ചേരി
Singer: എസ് ജാനകി
Raaga: യമുനകല്യാണി
Film/album: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചവിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ () ഉന്നതശീർഷൻ എന്നാത്മനാഥൻ () ഉയരേ പണിയൂ മണിപ്പന്തൽ (വിവാഹനാളിൽ…) നദിയുടെ ഹൃദയം തരളിതമായി നാദസ്വരമേളമുയർന്നൂ വസന്തദൂതികൾ മാകന്ദവനിയിൽ വായ്ക്കുരവയുമായ് വന്നൂ നീലാകാശം ഭൂമിദേവിയ്ക്ക് നീഹാര- മണിഹാരം ചാർത്തീ നീഹാരമണിഹാരം ചാർത്തീ (വിവാഹനാളിൽ…) ലതകൾ നീട്ടും മണിമഞ്ജുഷയിൽ ഋതുകന്യകമാർ പൂനിറച്ചൂ തളിരിതളുകളാൽ വനമേഖലകൾ തമാലതാലങ്ങൾ നിറച്ചു വച്ചൂ സീമന്തരേഖയിൽ ഞാനും നാളെ സിന്ദൂരരേണുക്കൾ ചൂടിനിൽക്കും (വിവാഹനാളിൽ…)