Viralonnu muttiyaal lyrics

വിരലൊന്നു മുട്ടിയാൽMusic: ജി ദേവരാജൻ
Lyricist: പി ഭാസ്ക്കരൻ
Singer: പി ലീല
Film/album: ഡോക്ടർആ… 
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന

മണിവീണക്കമ്പികളേ ()

ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍

ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ

(വിരലൊന്നുമുട്ടിയാല്‍… )
ഓ……

കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന

കനകച്ചിലങ്കകളേ… കനകച്ചിലങ്കകളേ ()

കലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍

കാലില്‍ പിടിയ്ക്കരുതേ – നിങ്ങളെന്നെ

മാടിവിളിയ്ക്കരുതേ

(കലയുടെ… )
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന

മണിവീണക്കമ്പികളേ 

ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍

ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ
ഓ…..

കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന

കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ ()

മഴയൊന്നുവീണാല്‍ കളിയാട്ടം നിര്‍ത്തി

മണ്ണില്‍ പതിയ്ക്കരുതേ – മതിമറന്നു

മണ്ണില്‍ പതിയ്ക്കരുതേ….

(മഴയൊന്നു… )
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന

മണിവീണക്കമ്പികളേ 

ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍

ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ

ഗാനം നിര്‍ത്തരുതേ… മണിവീണക്കമ്പികളേ

മണിവീണക്കമ്പികളേ…

Viralonnu muttiyal (Rala Rajan)

Leave a Comment