വെണ്ണ തോൽക്കുമുടലോടെMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: ഒരു സുന്ദരിയുടെ കഥവെണ്ണ തോൽക്കുമുടലോടെ ഇളം
വെണ്ണിലാവിൻ തളിർ പോലെ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ
( വെണ്ണ…)
മാർ വിരിഞ്ഞ മലർ പോലെ
പൂമാരനെയ്ത കതിർ പോലെ
മഞ്ഞിൽ മുങ്ങിയീറൻ മാറും മന്ദഹാസത്തോടെ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ പൊതിയൂ
(വെണ്ണ…)
മൂടി വന്ന കുളിരോടെ
പന്താടി വന്ന മദമോടെ
കാമുകനു മാത്രം നൽകും രോമഹർഷത്തോടെ
എന്റെ ദാഹം തീരും വരെ നീ
എന്നിൽ വന്നു നിറയൂ നിറയൂ
(വെണ്ണ…)