വെള്ളോട്ടു വളയിട്ടു കമ്മലിട്ടുMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി സുശീല
Raaga: ശാമ
Film/album: ഒതേനന്റെ മകൻവെള്ളോട്ട് വളയിട്ടു കമ്മലിട്ടു
വയനാടൻ കുന്നുകൾ റവുക്കയിട്ടു
വൈരക്കടുക്കനിട്ട് വാളുമുറയിലിട്ട്
വരുമെന്നു പറഞ്ഞവനെവിടെ പോയ് – കൂടെ
വരുമെന്നു പറഞ്ഞവനെവിടെ പോയ് –
എവിടെ പോയ് (വെള്ളോട്ടു..)
പടകാളിമുറ്റമലങ്കരിച്ചു
ഭരണി വിളക്കിന്നെഴുന്നള്ളിച്ചു
പഞ്ചവാദ്യം കഴിഞ്ഞൂ പാണ്ടിമേളം കഴിഞ്ഞൂ
പള്ളിവേട്ട തുടങ്ങും മുൻപെവിടെ പോയ് –
എവിടെ പോയ് (വെള്ളോട്ടു..)
കിളിവാലൻ വെറ്റ തെറുത്തു വെച്ചൂ
കിളിവാതിൽ പാതി തുറന്നു വെച്ചൂ
ചന്ദ്രനുദിച്ചുയർന്നൂ ചെമ്പകപ്പൂ വിരിഞ്ഞു
സ്വർണ്ണമെതിയടിയുമിട്ടെവിടെ പോയ് –
എവിടെ പോയ് (വെള്ളോട്ടു..)