വെള്ളാരം കിളികൾ വലം വെച്ചു പറക്കുംMusic: ബേണി-ഇഗ്നേഷ്യസ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: പി ജയചന്ദ്രൻസുജാത മോഹൻ
Raaga: മധ്യമാവതി
Film/album: മംഗല്യസൂത്രംവെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം
മനസ്സിലിതു മഞ്ഞു മാസം
കുഞ്ഞോമൽ ചിറകിൽ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം
കനവിലൊരു തെന്നിയാട്ടം
കാണാക്കാറ്റിൻ തണൽ തേടാം
അതിരില്ലാപഴമൊഴി പാട്ടു പാടാം
കൂട്ടു വാ വാ കുറുമ്പൊതുക്കി കൂടെ വാ വാ (വെള്ളാരം…)
ദൂരേ ഒരു കുന്നോരം
പകലിൻ പടവിൽ നിഴൽ മായുമ്പോൾ
ആരോ ഒരു പൂപ്പാട്ടിൽ
ഇടയും തുടിയായ് സ്വയമലിയുമ്പോൾ
ഇളമാന്തളിരുണ്ടു കുണുങ്ങും
കുയിലായ് കുറുകാൻ വാ
കളിവാക്കുകളോതിയിരിക്കാം
മടിമേലിടമെന്തെ
ലല്ലലല്ലം ചൊല്ലി ചൊല്ലി
ചെല്ലത്തുമ്പിൽ മുത്തം വെച്ച്
ചില്ലത്തുമ്പിൽ കൂടും കൂട്ടി പോ
മഞ്ഞക്കുഞ്ഞി തുമ്പിക്കൊപ്പം
കൂടെക്കൂടി പാടാനേതോ
നാടൻ ശീലും മൂളിത്തന്നേ പോ (വെള്ളാരം..)
മേലേ കണിമഞ്ഞോരം
മഴവില്ലൊളിയായ് മനമാടുമ്പോൾ
ഏതോ വരവർണ്ണങ്ങൾ
ഇതളായ് പതിയേ കുട നീർത്തുമ്പോൾ
കളകാകളി മൂളി നടക്കും
കുരുവീ അരികിൽ വാ
നറു തേൻ കണമുണ്ടു തുടിക്കാൻ
മനസ്സിൽ പഴുതുണ്ടേ
ലല്ലലല്ലം ചൊല്ലി ചൊല്ലി
ചെല്ലത്തുമ്പിൽ മുത്തം വെച്ച്
ചില്ലത്തുമ്പിൽ കൂടും കൂട്ടി പോ
മഞ്ഞക്കുഞ്ഞി തുമ്പിക്കൊപ്പം
കൂടെക്കൂടി പാടാനേതോ
നാടൻ ശീലും മൂളിത്തന്നേ പോ (വെള്ളാരം..)
————————————————————-