varthingaludikkaatha vasanta lyrics

വാർതിങ്കളുദിക്കാത്ത വാസന്തMusic: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: കാപി
Film/album: അഗ്നിസാക്ഷിവാർതിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ എന്തിനീ അഷ്ടമംഗല്യം ()

പൂമണം മായുമീ ഏകാന്തശയ്യയിൽ

പൂമണം മായുമീ ഏകാന്തശയ്യയിൽ

എന്തിനീ അനംഘമന്ത്രം

വിരൽ തൊടുമ്പോൾ പിടയുന്ന വീണേ

വിരൽ തൊടുമ്പോൾ പിടയുന്ന വീണേ

ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ വാർതിങ്കളുദിക്കാത്ത )
താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -()

കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലിൽ

ദേവനെ കാത്തു നിന്നു മാറോട് ചേർത്ത്

പരിഭവപൂമുത്ത് മനസ്സിൽ മയങ്ങി വീണു

ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം

ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)
മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തിൽ പൊതിഞ്ഞുവച്ചു -()

പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി

ഇടനെഞ്ചിൽ തേങ്ങി നിന്നു

ആതിരയുറങ്ങി ആവണിയകന്നു

ഹരിചന്ദനക്കുറി അലിഞ്ഞു

ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം

ജന്മം ഇനിയെത്ര ദൂരം പോകേണം (വാർതിങ്കളുദിക്കാത്ത)

Vaarthingaludikkatha (K S Chithra)

Leave a Comment