ഉറക്കം കൺകളിൽMusic: ഔസേപ്പച്ചൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: എം ജി ശ്രീകുമാർലതിക
Raaga: മധ്യമാവതി
Film/album: മഹായാനംഉറക്കം കൺകളിൽ ഊഞ്ഞാലു കെട്ടുമ്പോൾ
ഉദിയ്‌ക്കും നിൻമുഖം നെഞ്ചത്തിൽ
അകലെയെങ്കിലുമെൻ നെടുവീർപ്പുകൾ
അരികിൽ വരും കാറ്റിൻ മഞ്ചലിൽ
(ഉറക്കം…)
പുഴയോരത്ത് നീളും മലയോരത്ത്
കളിചിരി കലരുന്നൊരു കുടിൽ വയ്‌ക്കേണം
നിൻ മധുരിമ പൂവിളിയ്‌ക്കായ്‍ വിടരും കോവിൽ
(ഉറക്കം…)
കല്ലോലങ്ങൾ പാടും താരാട്ടുകളിൽ
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും
(ഉറക്കം…)