thozhukai koopiyunarum lyrics

തൊഴുകൈ കൂപ്പിയുണരുംMusic: രഘു കുമാർ
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ ജെ യേശുദാസ്
Raaga: ആഭോഗി
Film/album: ബോയിംഗ് ബോയിംഗ്തൊഴുകൈ കൂപ്പിയുണരും

നെയ് വിളക്കിൻ പ്രഭകളിൽ തുളസിപ്പൂ ചൂടും നിന്റെ

കനക വിഗ്രഹം കണ്ടു കളഭ കുങ്കുമം കണ്ടു ഞാൻ

മധുരമധുരമൊരു നിറപൊലി മുകർന്നു

(തൊഴുകൈ…)
നീയെൻ കരളിനുള്ളിൽ സ്വർഗ്ഗം തീർക്കുമോ

രാവിൽ ഹൃദയമഞ്ചം പുഷ്പം ചാർത്തുമോ

തേരോടും മോഹങ്ങൾ തേൻ തേടും ഭൃംഗങ്ങൾ

ഒന്നായ് രാഗം ഭാവം താളം

ഒന്നായ് നമ്മൾ മാറും കാലം

എന്നിൽ നീ വന്നു എന്നെ ഞാൻ തന്നു

എന്നിൽ നീ വന്നു എന്നെ ഞാൻ തന്നു

മദഭര ലഹരിയിൽരുചിരപുളകമായ്

മയങ്ങാൻ  മദിക്കാൻ വരൂ നീ

(തൊഴുകൈ…)
നീയെൻ സദസ്സിനുള്ളിൽ നൃത്തം ചെയ്യുമോ

നാദം മുളച്ച ചുണ്ടിൽ രാഗം മൂളുമോ

താരുണ്യ ലാവണ്യം പൂത്താലം നീർത്തുന്നു

മഞ്ഞും കുളിരും കൊള്ളും നെഞ്ചിൽ

തപ്പും തകിലും കേൾക്കുന്നല്ലോ

കൊഞ്ചി നീ വന്നു മഞ്ചം ഞാൻ തന്നു

കൊഞ്ചി നീ വന്നു മഞ്ചം ഞാൻ തന്നു

ഇരുമിഴിയിതളിൽ ഇനിയചലനമായ്

ലയിക്കാൻ ലസിക്കാൻ വരൂ നീ

(തൊഴുകൈ…)

Thozhukai Kooppi… | BOEING BOEING | Mankombu | Reghukumar | K.J. Yesudas |

Leave a Comment