സ്വർഗ്ഗങ്ങൾ സ്വപ്നം കാണുംMusic: ജോൺസൺ
Lyricist: പഴവിള രമേശൻ
Singer: ജി വേണുഗോപാൽസുജാത മോഹൻ
Raaga: ശുദ്ധധന്യാസി
Film/album: മാളൂട്ടിസ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ
വിടുരുന്നേതോ ഋതുഭാവങ്ങൾ()
നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം
മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം
(സ്വർഗ്ഗങ്ങൾ )
ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ ()
ഓണവില്ല് മീട്ടാൻ മീനത്തുമ്പീ നീവാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ
(സ്വർഗ്ഗങ്ങൾ )
വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം ()
കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം
നിൻ പ്രിയമാനസമിന്നനുരാഗത്തിന് പൂന്തളിരായ്
(സ്വർഗ്ഗങ്ങൾ )