ശ്രീ വാസുദേവപരനേ (2)
ഗോകുലപാലക ശോക വിനാശക
കമലാപതിഭവ സാഗരഹാരീ
മാധവ ഭാവുക ദായകദേവാ
നിരന്തരം പദം തവ ഗതി മമ
(ശ്രീ വാസുദേവപരനേ….)
പങ്കജാക്ഷ മധുസൂദന മോഹന
സകല കാമിതമേകുമധീശാ
വാസവപൂജിത രാജിതനാഥാ
നിരന്തരം പദം തവ ഗതി മമ
(ശ്രീ വാസുദേവപരനേ….)
സാമഗാനപരി മോദവിലോലാ
രാമസോദര യാദവനാഥാ
സങ്കടനാശന സത്യസ്വരൂപാ
നിരന്തരം പദം തവ ഗതിമമ
(ശ്രീ വാസുദേവപരനേ….)
വരികള്‍ തിരുത്താം | See Lyrics in English