Snehamae slaakhayam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള  

(ഹിന്ദി-സൈഗാള്‍ പാട്ടു-മട്ടു്)

സ്നേഹമെ ശ്ലാഘ്യം – സ്നേഹമെ ഭാഗ്യം

ലോകരിതറിയരുതോ-

സ്നേഹശക്തിയാല്‍-സര്‍വ്വാഭീഷ്ടം

ജയകരമായിടുന്നു-

സ്നേഹാധിവാസം-ലോകജീവിതം

തത്വമറിയരുതോ-

(സ്നേഹ)

സ്നേഹമേ ലോകേ-പാവനഹൃദയം

തേടിടും മാര്‍ഗ്ഗമഹോ-

സ്നേഹവിഹീനം-മാനുഷജീവിതം

നിത്യതയല്ലുലകില്‍-

സ്നേഹമൂര്‍ത്തി-പാലനംചെയ്യും

ലോകമിതനവരതം-

(സ്നേഹ)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment