സംഗീതം : രാജാമണി
ഗാനരചന : ഉണ്ണി
ഗായകര്‍ : ബിജു നാരായണൻ
ആ……..
സ്മൃതിയില്‍ ഒഴുകും കനവിന്നൊളിയില്‍
മനസ്സില്‍ നിറയും നിനവിന്‍ നിറവില്‍
അലയൊലിപോല്‍ കേട്ടൊരാ ഗാനം
അതില്‍ മൂകവിഷാദ രാഗം
അതെന്‍ സിരയില്‍ ഹിമകണമായി
സൌഗന്ധികങ്ങള്‍ പൂമുണ്ടുലച്ചു
നീരാടുമീ സരസ്സില്‍
പൂമെയ്യില്‍ ആകെ കളഭം ചാര്‍ത്തി
ഓര്‍മ്മകള്‍ അണയുമ്പോള്‍
ഹൃദയത്തിനുള്ളിലെ മഞ്ഞുരുകി
പുഴയില്‍ ഇളകും ഓളങ്ങളായി
ബാന്ധവന്‍ നീ വന്നതറിഞ്ഞില്ല ഞാന്‍
മരുഭൂവായ് തീര്‍ന്നൊരെന്‍ അന്തരംഗേ
ശ്രീലപദ്മ കുമ്പിള്‍ വീണ്ടൂം മധുവണിഞ്ഞുവോ?
(സ്മൃതിയില്‍…)
മൃതിസാഗരത്തിന്റെ തീരത്തിലെങ്ങോ
കനവുകള്‍ അലയുന്നു
അനുപമമീ മതിമോഹത്തിലെങ്ങോ
മധുബാഷ്പധാരയായി
ചാരുസ്മിതത്തോടണയുക നീ
പുനര്‍ജ്ജനിതേടുമീ മൂകരാവില്‍
ഇഴനെയ്യുമോര്‍മ്മയില്‍ വീണലിയും
പഴംകഥപ്പാട്ടുകള്‍ ഈണമായീ
മോഹരാഗപ്പക്ഷി വീണ്ടും ചിറകണിഞ്ഞുവോ?
(സ്മൃതിയില്‍…)