Shappu kariyum anthikkallum Lyrics

Music Lyricist Singer Film/album ബേസിൽ സി ജെസനൽ കുമാർ ശശിധരൻകരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം ഗാനസംഘംഒഴിവുദിവസത്തെ കളിShappu kariyum anthikkallum – Oru zhivudinam songഷാപ്പ് കറിയും അന്തിക്കള്ളും കപ്പക്കൂട്ടാനും നാട്ടു കറിയും നാടൻ രുചിയിൽ ചേർത്തരച്ചവളേ…
നാവു ചൊറിയും കൊതീയുടെ പാട്ടുകൾ കൊട്ടിപ്പാടാനായ്…
കൂട്ടു വരുമോ ചങ്കിൻ ചോര ചൂടു തന്നേക്കാം…
നിന്റെ കണ്ണിലെ കരിമീൻ മുങ്ങിത്തപ്പിയെടുക്കാനായ്…
പാത്തിരിക്കും കണ്ടൻ പൂച്ച കരഞ്ഞത് കേട്ടില്ലേ…
പൂമീനെ പായല്ലേ നീയില്ലെ ഞാനില്ലേ…
കരിമെയ്യിൽ എരി പെയ്യും നിൻ നോട്ടം കൊണ്ട് കൊള്ളട്ടെ ഞാൻ…
ഷാപ്പ് കറിയും അന്തിക്കള്ളും കപ്പക്കൂട്ടാനും
നാട്ടു കറിയും നാടൻ രുചിയിൽ ചേർത്തരച്ചവളേ…
മീന്തലക്കൂട്ടാൻ നാവിൽ തൊട്ടു വച്ചപ്പോൾ…
കുടം കമിഴ്ന്നേ കള്ളിൻ കുടം കമിഴ്ന്നേ…
കണ്ണാടി വളയിട്ട കൈകൾ തൊട്ടപ്പോൾ…
വള പിടഞ്ഞേ കടൽത്തിര മറിഞ്ഞേ…
എന്തോരം സന്തോയം എന്താകിലും
നിന്റെ മെയ്യിൽ പിടക്കണ മീനായെങ്കിൽ…
കാന്താരിയിട്ടു വച്ച കൂട്ടായി ഞാൻ നിന്റെ
നാവിൽ പിടഞ്ഞു പിടഞ്ഞങ്ങനെ…
രുചിയുടെ തിരകളിൽ… അലിയുക മീനേ…
കൊതിയുടെ വലകളിൽ… പിടയുക മീനേ…
എരിവൊരു തീരത്ത്… അടിയും നേരം…
ചെറു ചെറു കടലായ്… പിടയുക മീനേ…
ഉറലിൻ ഉറവുകൾ ഉയിരുകളെല്ലാം…
കടു തുടി കൊട്ടിപ്പാടുക മീനേ…
മീനേ… ചെറു മീനേ…
ഷാപ്പ് കറിയും അന്തിക്കള്ളും കപ്പക്കൂട്ടാനും
നാട്ടു കറിയും നാടൻ രുചിയിൽ ചേർത്തരച്ചവളേ…
നാവു ചൊറിയും കൊതീയുടെ പാട്ടുകൾ കൊട്ടിപ്പാടാനായ്…
കൂട്ടു വരുമോ ചങ്കിൻ ചോര ചൂടു തന്നേക്കാം…

Leave a Comment