ശക്തിമയം ശിവശക്തിമയംMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: കാംബോജി
Film/album: ദേവി കന്യാകുമാരിശക്തിമയം ശിവശക്തിമയം ആ…
ശക്തിമയം ശിവശക്തിമയം
ഭക്തിമയം ഭുവനം ബ്രഹ്മമയം
ശക്തിമയം ശിവശക്തിമയം
കോടിസൂര്യ പ്രഭവിടര്‍ത്തീ
കാരണജലധി തിരയുണര്‍ത്തീ
ആഗമ നിഗമ പ്രണവബീജത്തില്‍ നിന്നാ-
ദിപരാശക്തി അവതരിച്ചു
ചിന്മയീ സച്ചിന്മയീ സൃഷ്ടിസ്ഥിതിലയ രൂപമയീ
നിത്യവരാമയ ഭാവമയീ
പാലയമാം പാലയമാം പാലയമാം
പാര്‍വണേന്ദു ഭാസുരേന്ദു വദനേ…
ശക്തിമയം ശിവശക്തിമയം
ഭക്തിമയം ഭുവനം ബ്രഹ്മമയം
ശക്തിമയം ശിവശക്തിമയം
ശ്രീസുദര്‍ശനദ്യുതി പരത്തി
ക്ഷീരപഥങ്ങളില്‍ തമസ്സകറ്റി
ദ്വാപര യുഗത്തിന്‍ ഹൃദയപദ്മങ്ങളില്‍
ആദിമഹാശക്തി അവതരിച്ചു
ചിന്മയീ സച്ചിന്മയീ സിന്ദൂരാരുണജ്യോതിർമയീ
ചഞ്ചലപാദപരാഗവതീ
പാലയമാം പാലയമാം പാലയമാം
പദ്മപുഷ്പ കൃഷ്ണപുഷ്പ നയനേ…
ശക്തിമയം ശിവശക്തിമയം
ഭക്തിമയം ഭുവനം ബ്രഹ്മമയം
ശക്തിമയം ശിവശക്തിമയം