സംഗീതമേ നിൻ പൂഞ്ചിറകിൽMusic: ജി ദേവരാജൻ
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: കീരവാണി
Film/album: മീൻസംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ ( സംഗീതമേ..)
ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകെ വിരുന്നു വരും
വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു
വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ…( സംഗീതമേ)
അനുരാഗ ഗാനം വിടരുംപ്പോൾ
ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ
കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ
ഓ….(സംഗീതമേ..)
വിട തരൂ മത്സഖീ വീട തരൂ മൽ സഖീ
മൽ സഖീ മൽ സഖീ